ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കുമായുള്ള ഇന്നത്തെ തിരച്ചിലില്‍ പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെത്തി. ഒരു സ്കൂട്ടറും തടിക്കഷണങ്ങളും കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ. തിരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു.  

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. ഡ്രജർ ഉപയോഗിച്ച് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും തിരച്ചിലിനിറങ്ങി. തിരച്ചിലിന് നാലു ഡൈവര്‍മാര്‍ കൂടി എത്തിയിട്ടുണ്ട്. ഡ്രജര്‍ ഉപയോഗിച്ചുള്ള ഇന്നത്തെ പരിശോധന നാവികസേന അടയാളപ്പെടുത്തിയ ഭാഗത്താണ്. ഇന്നലത്തെ തിരച്ചിലിൽ ടയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും ഒന്നും അർജുന്റെ ട്രക്കിന്റെതല്ലെന്ന് വാഹനമുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഡ്രജിങ് അവസാനത്തെ ശ്രമമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. 

ENGLISH SUMMARY:

Shirur Mission: Found metal part; Malpe said he got the scooter and pieces of wood