ജമ്മു കശ്മീരിലെ ബന്ദിപ്പോറയിൽ സൈനിക വാഹനം അപകടത്തിൽപെട്ട് നാല് സൈനികർക്ക് വീരമൃത്യു. പരുക്കേറ്റ് ചികിത്സയിലുള്ള 3 സൈനികരുടെ നില അതീവ ഗുരുതരമാണ്. ട്രക്ക് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കഗാന്ധി അനുശോചിച്ചു
രാഷ്ട്രീയ റൈഫിൾസിൻ്റെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. സദർ കൂട്ട് പായൻ മേഖലയിൽ വലിയ വളവ് തിരിയവെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഈ മേഖലയിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ച കാഴ്ച പരിധി കുറച്ചിരുന്നു. ഇതും അപകടകാരണമായി . സൈനികരെയെല്ലാം പുറത്ത് എത്തിച്ച്
ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് പൂർണ്ണമായും തകർന്നു. സൈന്യം അന്വേഷണം ആരംഭിച്ചു. തണുപ്പ് കാലത്ത് അപകടത്തിൽ പെടുന്ന മൂന്നാ മത്തെ സൈനിക വാഹനമാണിത്. ഡിസംബർ 24 ന് പൂഞ്ച് ജില്ലയിൽ സൈനിക വാഹനം തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നവംബർ 4 ന് , രജൗരി യിൽ സൈനിക വാഹനം മലയിടുക്കിലേക്ക് വീണുo ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.