നടുറോഡില്‍ കാമുകനെ ചൊല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ അടി. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലാണ് നടുറോഡില്‍ വിദ്യാര്‍ത്ഥിനികള്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടികള്‍ തമ്മിലുള്ള വഴക്കിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സ്‌കൂള്‍ യൂണിഫോം ധരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് വീഡിയോയിലുള്ളത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും വീഡിയോയിലുണ്ട്.
പെണ്‍കുട്ടികള്‍ രണ്ടുപേരും ഒരേ ആണ്‍കുട്ടിയെയാണ് പ്രണയിക്കുന്നത് എന്ന് മനസിലാക്കിയതിന് പിന്നാലെയായിരുന്നു ഏറ്റുമുട്ടല്‍ . ആണ്‍കുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. രണ്ടുപേരും ഒരാളെ തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയേറിയത്. തുടര്‍ന്ന് വഴക്കായി. പ്രശ്നം സംസാരിച്ച് പരിഹരക്കാന്‍ സുഹൃത്തുക്കള്‍ ആകുന്നത്ര ശ്രമിച്ചു . പക്ഷേ ഫലം ഉണ്ടായില്ല ഒടുവില്‍ പരസ്പരമുള്ള പക തല്ലിത്തീര്‍ത്തു.
പരസ്പരം മുടിയില്‍ പിടിച്ച് വലിക്കുന്നതും തല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. അടതട അതിരുകടന്നതോടെ മറ്റ് വിദ്യാര്‍ഥികള്‍ വിഷയത്തില്‍ ഇടപെട്ടു. ഇരുവരെയും പിന്‍തിരിപ്പിക്കാന്‍ ശ്രമച്ചു . നടുറോഡിലെ തല്ലിന് പക്ഷേ തീര്‍പ്പായത് നട്ടുകാര്‍ ഇടപെട്ടതോടെയാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.