നാല് ലക്ഷം രൂപ വാർഷിക ശമ്പളം കൊതിക്കുന്നവർക്ക് ആഡംബരമാണ് മൂന്ന് മണിക്കൂർ കൊണ്ട് 4.40 ലക്ഷം രൂപ സമ്പാദിക്കുന്നത്. എല്ലാവർക്കും സാധ്യമല്ലെങ്കിലും ലോകത്ത് വൈദഗ്ധ്യം കൊണ്ട് പലരും മണിക്കൂറിൽ വലിയ തുക സമ്പാദിക്കുന്നുണ്ട്. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുന്ന എക്സ് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശ്വേത കുക്രേജ എന്ന യുവതിയാണ് മൂന്ന് മണിക്കൂർ ജോലിക്ക് 4.40 ലക്ഷം രൂപ സമ്പാദിച്ച വിവരം പങ്കുവച്ചത്.
Also Read: 'ഹാരി രാജകുമാരന്‍ അയാളുടെ മകനല്ല, ഡയാനയ്ക്ക് പക്ഷേ പ്രണയമായിരുന്നു'; വെളിപ്പെടുത്തല്‍
ഒരു പ്രൊജക്ടിൽ മൂന്ന് മണിക്കൂർ ജോലിക്കാണ് നാല് ലക്ഷം രൂപ ലഭിച്ചതെന്നാണ് യുവതി പറയുന്നത്. ബാങ്ക് അക്കൗണ്ട് സ്ക്രീൻ ഷോട്ട് സഹിതമാണ് പോസ്റ്റ്. 'ഈ മാസം ഒരു ക്ലയന്റ് വഴി 4.40 ലക്ഷം രൂപയാണ് ലഭിച്ചത്, ഏകദേശം 5,200 ഡോളർ. അദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ സ്ട്രാറ്റജിക്കായി 3 മണിക്കൂർ മാത്രമാണ് ചെലവാക്കിയത്. ഇതുപോലുള്ള ദിവസങ്ങൾ ജോലിക്ക് കൂടുതൽ സംതൃപ്തമാക്കി നൽകുന്നു, എല്ലാത്തിനെയും മൂല്യമുള്ളതാക്കുന്നു' എന്നാണ് യുവതി എക്സിൽ എഴുതിയത്.
ഈ ശമ്പളം ലഭിക്കുന്ന ജോലി ഏതെന്നാണ് പലരുടെയും ചോദ്യം. എന്നാൽ ഉയർന്ന പണം വാങ്ങുന്നതിലെ ആശ്ചര്യമാണ് മറ്റു കമന്‍റുകളിൽ. തന്‍റെ ജോലിയുടെ ഫീസ് എന്നത് എത്രനേരം ജോലി ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച വൈദഗ്ധ്യത്തിനാണെന്ന് യുവതി പറയുന്നു. സോഷ്യൽ മീഡിയയിൽ വർഷങ്ങളുടെ ജോലി പരിചയമുണ്ടെന്നും ക്ലയന്‍റിന്‍റെ വ്യക്തിഗത ബ്രാൻഡിങിന് സഹായിക്കുന്നതായിരുന്നു സ്ട്രാറ്റജിയെന്നും അവർ മറുപടിയായി എഴുതി.
Also Read: എനിക്ക് ചുറ്റും ഇന്ത്യക്കാര്‍, ഇത് ഭയാനകം; കാനഡയില്‍ നിന്നും ചൈനീസ് യുവതിയുടെ വിഡിയോ
ഇതിനോടകം 8 ലക്ഷത്തോളം പേരാണ് എക്സിൽ പോസ്റ്റ് വായിച്ചത്. നിങ്ങളുടെ ക്ലയൻറ് ഇത് വായിക്കുന്നുണ്ടെങ്കിൽ സന്തോഷവാനായിരിക്കില്ലെന്നാണ് ഒരു കമൻറ്. തുടക്കകാരുടെ സിടിസിയേക്കാളാണ് ഈ തുക എന്ന് മറ്റൊരു എക്സ് കമന്‍റ്.