TOPICS COVERED

ശൈത്യകാലമെത്തും മുന്‍പെ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. ഹരിയാനയിലെയും പഞ്ചാബിലെയും വയലുകളില്‍ തീയിടാന്‍ തുടങ്ങിയതാണ് മലിനീകരണം രൂക്ഷമാകാന്‍ കാരണം.

സാധാരണ ശൈത്യകാലത്താണ് രാജ്യതലസ്ഥാനത്ത് പുകമഞ്ഞും വായുമലിനീകരണവും രൂക്ഷമാകാറുള്ളത്. എന്നാല്‍ ഇത്തവണ കൂടുതല്‍ മഴ ലഭിച്ചിട്ടും നേരത്തെ തന്നെ അന്തരീക്ഷ മലിനീകരണം അപകടരമായ നിലയിലെത്തി. സെപ്റ്റംബര്‍ 25 ന് ശേഷം എ.ക്യു.ഐ 200 മുതല്‍ മുന്നൂറുവരെയാണ്. വിലക്കുലംഘിച്ച് ഹരിയാനയിലെയും പഞ്ചാബിലെയും വയലുകളില്‍ അവശിഷ്ടങ്ങള്‍ക്ക് കര്‍ഷകര്‍ തീയിടുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. 

വയലുകളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ധനസഹായവും നല്‍കുന്നു. എന്നാല്‍ പലരും പരമ്പരാഗതരീതി തുടരുകയാണ്. നിരീക്ഷണത്തിന് സ്ക്വാഡുകളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല. ദീപാവലികൂടി കഴിയുന്നതോടെ മലിനീകരണം എല്ലാ പരിധികളും ലംഘിച്ച്  കുതിച്ചുയരും. 

കഴിഞ്ഞ വര്‍ഷം 150 ല്‍ താഴെയായിരുന്ന എ.ക്യു.ഐ ദീപാവലിക്ക് പിന്നാലെ 450 കടന്നിരുന്നു. 100 സിഗററ്റുകള്‍ ഒരുമിച്ച് വലിക്കുമ്പോഴുണ്ടാകുന്ന ഫലമാണ് ഇതിലൂടെ ഉണ്ടാകുന്നത്. പുകമഞ്ഞും അന്തരീക്ഷമലിനീകരണവും തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കര്‍മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിിലും അത് പൂര്‍ണമായി ഫലംകാണുന്നില്ല.

ENGLISH SUMMARY:

Air pollution has worsened in Delhi before the arrival of winter