മഹാരാഷ്ട്രയിലെ പൂണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഭവ്ധാന്‍ പ്രദേശത്താണ് അപകടമുണ്ടായത്. ഓക്സ്ഫഡ് ഗോള്‍ഫ് ക്ലബിലെ ഹെലിപാഡില്‍ നിന്നും രാവിലെ ആറേമുക്കാലോടെ പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്. 

കനത്ത മൂടല്‍മ‍ഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓക്സ്ഫഡിനും ലാവലെയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് നിന്നും പുക ഉയരുന്നത് കാണാം. 

ഇക്കഴിഞ്ഞ ഓഗസ്റ്റിലും പൂണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അപകടമുണ്ടായിരുന്നു. അന്ന് കോപ്ടറില്‍ ഉണ്ടായിരുന്ന നാലുപേരും അദ്ഭുതകരമായി രക്ഷപെട്ടിരുന്നു. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ സ്വകാര്യ ഹെലികോപ്ടറാണ് കഴിഞ്ഞ മാസം തകര്‍ന്ന് വീണത്.

ENGLISH SUMMARY:

At least three people were killed after a helicopter crash in Maharashtra's Pune