ജമ്മു-കശ്മീരിൽ കോണ്‍ഗ്രസ്– നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മുന്നിലെത്തുമെന്ന് എല്ലാ സര്‍വെകളും പറയുന്നുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന്‍റെ കാര്യത്തില്‍ ഉറപ്പില്ല. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോൾ ഫലപ്രകാരം കോൺഗ്രസ് നാഷ്ണല്‍ കോണ്‍ഫറന്‍സ് സഖ്യം 46മുതല്‍ 50 വരെ സീറ്റുകള്‍ നേടും. ബിജെപി 23 മുതല്‍ 27 സീറ്റികളിലേക്കും പിഡിപി 11 സീറ്റുകളിലേക്കും ഒതുങ്ങും. ഇന്ത്യ ടുഡേ-സി വോട്ടർ, കോൺഗ്രസ്- എന്‍.സി സഖ്യത്തിന് 48 വരെയും ബിജെപി ക്ക് 32 വരെയും സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. മറ്റ് സര്‍വെകളൊന്നും കേവല ഭൂരിപക്ഷം ഉറപ്പുനല്‍കുന്നില്ല.