pv-anwar
  • നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ ഇരിക്കില്ലെന്ന് പി.വി. അന്‍വര്‍
  • ‘ഇപ്പോള്‍ അനുവദിച്ച സീറ്റില്‍ ഇരിക്കില്ല; സ്വതന്ത്ര ബ്ലോക്ക് വേണം’
  • ‘പ്രതിപക്ഷത്തിനരികില്‍നിന്ന് ഇരിപ്പിടം മാറ്റിനല്‍കിയില്ലെങ്കില്‍ തറയിലിരിക്കും’

നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ ഇരിക്കില്ലെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ അനുവദിച്ച സീറ്റില്‍ ഇരിക്കില്ല. സ്വതന്ത്ര ബ്ലോക്ക് വേണം. പ്രതിപക്ഷത്തിനരികില്‍നിന്ന് ഇരിപ്പിടം മാറ്റിനല്‍കിയില്ലെങ്കില്‍ തറയിലിരിക്കും. സ്പീക്കര്‍ ഇന്നും തീരുമാനമെടുത്തില്ലെങ്കില്‍ നാളെ സഭയില്‍ പങ്കെടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.

അതേസമയം, എംആര്‍ അജിത്കുമാറിനെ ഒളിഞ്ഞും തെളിഞ്ഞും വെളള പൂശാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയാണന്ന് പി.വി. അന്‍വര്‍. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ ശുപാര്‍ശ നിര്‍ബന്ധപൂര്‍വം തിരുത്തിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. കെ.ടി. ജലീല്‍ സിപിഎമ്മിന്‍റെ വെട്ടില്‍ വീണെന്നും രാജ്യസഭ പോലെ എന്തോ വാഗ്ദാനം ലഭിച്ചതായി സംശയിക്കുന്നുവെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.

എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ നിര്‍ദേശം മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ട് തിരുത്തിച്ചുവെന്നാണ് ആരോപണം. പാലക്കാട് സിപിഎം വോട്ടുകള്‍ ബിജെപിക്ക് നല്‍കാനും പകരം ചേരക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് നല്‍കാനും ധാരണയായിട്ടുണ്ട്. വോട്ടു കച്ചവടത്തിന് ഇടനിലക്കാരനായത് എംഡിജിപി എംആര്‍ അജിത്കുമാറാണന്നും പി.വി. അന്‍വര്‍ ആരോപിച്ചു. കെ.ടി. ജലീല്‍ സിപിഎമ്മിന്‍റെ വെട്ടില്‍ വീ‌ണെന്നും രാജ്യസഭ പോലെ എന്തോ വാഗ്ദാനം ലഭിച്ചതായി സംശയിക്കുന്നുവെന്നും പറഞ്ഞു. 

ENGLISH SUMMARY:

I will not sit in the opposition in the assembly says PV Anwar MLA