തിരുച്ചിറപ്പള്ളിയില്‍ സാങ്കേതിക തകരാറിനെ തുടർന്ന് വട്ടമിട്ട് പറന്ന വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 141 യാത്രക്കാരും സുരക്ഷിതരാണ്. രണ്ടു മണിക്കൂറിലധികം നീണ്ട ആശങ്കയാണ് പൈലറ്റിൻ്റെ മികവിൽ ആശ്വാസത്തിലേക്ക് മാറിയത്. 5.40 ന് ട്രിചിയിൽ നിന്ന് പുറപ്പെട്ട ഷാ ർജയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ത്രിച്ചിയിൽ ലാൻഡ് ചെയ്യാൻ ആകാതെ ആകാശത്ത് വട്ടമിട്ട് പറന്നത്.
5:40 ആണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടെക്ക് ഓഫ് ചെയ്ത് 10 മിനിറ്റിനകം തകരാറ് തിരിച്ചറിഞ്ഞു. ഇതോടെ തിരിച്ച് ട്രിച്ചിയിലേക്ക് തന്നെ വരികയായിരുന്നു. രണ്ടര മണിക്കൂറോളം നേരം വിമാനം വട്ടമിട്ട് പറന്ന്. 3000, കിലോ മീറ്റർ പറക്കാനുള്ള ഇന്ധനം ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
ബെല്ലി ലാൻഡിങിനായുള്ള തയ്യാറെടുപ്പുകളും ഇതിനിടെ നടന്നു. 20 ലാധികം ആംബുലൻസുകളും 18, ഓളം അഗ്നി രക്ഷാ സേന വാഹനങ്ങളും എത്തി. എയർ ട്രാഫിക് കൺട്രോൾ ബെല്ലി ലാൻ്റിംഗ് നുള്ള നിർദേശം പൈലറ്റിന് കൈമാറുകയും ചെയ്തു.
90 ശതമാനത്തോളം ഇന്ധനം തീർത്ത് ഇതിന് തയാറെടുക്കുകയും ചെയ്തു. എന്നാല് ലാൻ്റിംഗ് ഗിയർ നിർണായക സമയത്ത് പ്രവർത്തിക്കുകയും സാധാരണ ലാൻ്റിംഗ് സാധ്യമാവുകയും ആയിരുന്നു. ലാൻഡിങ്ങിന് തയ്യാറെടുക്കുമ്പോൾ തന്നെ സമാന്തരമായി ലാൻ്റിംഗ് ഗിയറിൻ്റെ തകരാറ് പരിഹരിക്കാനുള്ള ശ്രമവും നടന്നിരിക്കണം. 8:10 നു സുരക്ഷിതമായി നിലത്തിറക്കിയതായി ഡിജിസിഎ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കലക്ടർ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഡിജിസിഎയ്ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാനമന്ത്രി രാംമോഹന്‍ നായിഡു അറിയിച്ചു.
ഹ്രൈട്രോളിക് തകരാറിന്‍റെ കാരണം കണ്ടെത്തണമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും കേന്ദ്ര വ്യോമയാനമന്ത്രി പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിച്ച പൈലറ്റിന് മുഖ്യമന്ത്രി എം.കേ. സ്റ്റാലിൻ അനുമോദിച്ചു.