വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ ചാടി ആത്മഹത്യ ചെയ്ത് ദമ്പതികള്‍. രാജസ്ഥാനിലെ നഗൗറിലാണ് സംഭവം. സ്വത്തിന്റെ പേരില്‍ മകനും മരുമകളും മറ്റ് ബന്ധുക്കളും ചേര്‍ന്ന് തങ്ങളെ ദ്രോഹിക്കുന്നതായി കാണിച്ചുള്ള ദമ്പതികളുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പ് തങ്ങളുടെ വീടിന്റെ ചുമരുകളില്‍ മുഴുവനായി ഇവര്‍ ഒട്ടിച്ച് വെച്ചിരുന്നു.
ഹസാരിറാം ബിഷ്നോയ്(70) ചവാലി ദേവി(68) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ട് ദിവസമായി ദമ്പതികളെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഇവരുടെ മകനെ വിവരം അറിയിക്കുകയായിരുന്നു. മകന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.