Image: x.com/ians_india/

Image: x.com/ians_india/

കാണ്‍പുരില്‍ റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയതിന് പിന്നാലെ രാജസ്ഥാനിലും ട്രെയിന്‍ അട്ടിമറി ശ്രമം. അജ്മീറില്‍ ഞായറാഴ്ചയാണ് സംഭവം.  70 കിലോ വീതം ഭാരമുള്ള സിമന്‍റുകട്ടകളാണ് പാളത്തിലുണ്ടായിരുന്നത്. ഫുലേര– അഹമ്മദാബാദ് പാതയിലൂടെ പോയ ചരക്ക് തീവണ്ടിയാണ് സിമന്‍റുകട്ടകള്‍ ഇടിച്ച് തെറിപ്പിച്ചത്. 

സര്‍ഥാന–ബാന്‍ഗഡ്  സ്റ്റേഷനുകള്‍ക്കിടയിലെ പ്രദേശത്താണ് സിമന്‍റുകട്ടകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വടക്കു–പടിഞ്ഞാറന്‍ റെയില്‍വേ വക്താവ് അറിയിച്ചു. 

കാണ്‍പുരില്‍ റെയില്‍വേ ട്രാക്കില്‍ പാചക വാതക സിലിണ്ടറിന് പുറമെ സമീപത്ത് നിന്നും ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ആര്‍പിഎഫ് കണ്ടെടുത്തിരുന്നു. 

ENGLISH SUMMARY:

An attempt to derail a goods train was made in Rajasthan's Ajmer district by reportedly putting two cement blocks on tracks of the Western Dedicated Freight Corridor.