ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഗുജറാത്തിലെ മെഹ്സാനയില്‍ ടാങ്ക് നിര്‍മിക്കാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഏഴുതൊഴിലാളികള്‍ മരിച്ചു. ഒരാളെ രക്ഷപെടുത്തി. പത്തോളം പേര്‍ മണ്ണിനടിയിലാണ്. ഇവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് മെഹ്സാന ജില്ലാ ആസ്ഥാനത്തുനിന്ന് 37 കിലോമീറ്റര്‍ അകലെയുള്ള കദി ടൗണിനടുത്താണ് ദുരന്തമുണ്ടായത്.

ജസല്‍പുര്‍ ഗ്രാമത്തിലെ  ഫാക്ടറിയിലെ ഭൂമിക്കടിയില്‍ വലിയ ടാങ്ക് നിര്‍മിക്കുന്നതിനായി കുഴിയെടുക്കുകയായിരുന്നു തൊഴിലാളികള്‍. ഉറപ്പ് കുറഞ്ഞ മണ്ണുള്ള പ്രദേശത്തായിരുന്നു നിര്‍മാണം. കുഴിയെടുക്കുന്നതിനിടെ വശങ്ങളിലെ മണ്ണ് ഇടിഞ്ഞ് തൊഴിലാളികള്‍ക്കുമേല്‍ പതിക്കുകയായിരുന്നു.

പത്തോളം പേര്‍ മണ്ണിനടിയില്‍പ്പെട്ടു. ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചു. പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും ലഭിക്കും. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

ENGLISH SUMMARY:

7 labourers killed after soil caves in at construction site in Gujarat