TOPICS COVERED

മുഖ്യമന്ത്രി വേദിയിലിരിക്കെ വിമര്‍ശിച്ച് സി.പി.എം. പ്രതിനിധികള്‍. എം.ആര്‍.അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതിന് സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

അജിത് കുമാറിനെ സഹായിക്കുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കണ്ടിയിരുന്നില്ലെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു. ഭരണത്തിന്‍റെ തണലില്‍ സഖാക്കള്‍ക്ക് മൂല്യച്യുതിയുണ്ടായെന്നും പാര്‍ട്ടിയില്‍ സമൂലമായ പൊളിച്ചെഴുത്ത് വേണമെന്നും സംഘടനാ റിപ്പോര്‍ട്ടും ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ മണ്ണ്– ലഹരി മാഫിയകള്‍ക്ക് സഖാക്കളുടെ സഹായം കിട്ടുന്നു. ഡിവൈഎഫ്ഐയ്ക്ക് പണി ചാരിറ്റി മാത്രമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സംഘടനാ റിപ്പോര്‍ട്ട്. ബഹുജന സംഘടനകളിലെ അംഗത്വ കണക്കില്‍ സംശയമുണ്ട്. വോട്ടെടുപ്പില്‍ ഇത് പ്രതിഫലിക്കുന്നില്ല. കണക്ക് വ്യജമെന്ന് കരുതേണ്ടിവരുമെന്നും വിമര്‍ശനം. 

അടിമുടി തിരുത്തല്‍ വേണം. വീഴ്ചകള്‍ തിരുത്തണം. തദ്ദേശ, ആഭ്യന്തര, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് രൂക്ഷ വിമര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം മെച്ചപ്പെടണം.  മധു മുല്ലശേരി ബിജെപിയോട് അടുക്കുന്നു എന്നറിഞ്ഞവര്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് ചെയ്തില്ല. മേയര്‍ ആര്യാ രാജേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നു. കോര്‍പ്പറേഷന്‍ ഭരണം മെച്ചപ്പെടാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ സംഘടനാ റിപ്പോര്‍ട്ട് വിവരങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.