ഓട്ടോറിക്ഷ ഡ്രൈവറുമായി കീറിയ 50 രൂപ നോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഇടയില്‍ യാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ രാജ ബോയിറിന് എതിരെയാണ് പൊലീസ് കേസ് എടുത്തത്. അന്‍ഷുമാന്‍ ഷാഹി(50) ആണ് മരിച്ചത്. മുംബൈയില്‍ ജോലി ചെയ്യുന്ന ഷാഹി വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായാണ് ഓട്ടോറിക്ഷ പിടിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഷാഹി 50 രൂപ നോട്ട് നല്‍കിയെങ്കിലും നോട്ട് കീറിയതാണ് എന്ന് പറഞ്ഞ് ഇത് സ്വീകരിക്കാന്‍ ഓട്ടോ ഡ്രൈവര്‍ തയ്യാറായില്ല.
കീറിയ നോട്ടിനെ ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തി. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷാഹിയെ മര്‍ദിച്ചു. പിന്നാലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാഹി റോഡില്‍ കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.