dusra-wishes

TOPICS COVERED

വിജയദശമി–ദസ്റ ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ദസ്റ ആഘോഷങ്ങളില്‍ പങ്കെടുത്തു. മൂവരും വിജയദശമി ആശംസകളും നേര്‍ന്നു.

തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിന്‍റെ പ്രതീകമായി രാവണന്‍റെയും മകൻ മേഘനാഥന്‍റെയും സഹോദരൻ കുംഭകര്‍ണന്‍റെയും കോലം കത്തിക്കുന്നതാണ്  ദസറ ആഘോഷങ്ങളിലെ പ്രധാന ചടങ്ങ്. രാംലീല മൈതാനത്തു  ചെങ്കോട്ടയ്ക്ക് സമീപത്തെ മാധവ് ദാസ് പാർക്കുമായിരുന്നു  പ്രധാന ആഘോഷ കേന്ദ്രങ്ങള്‍. രാമലീല അവതണവുമുണ്ടായി.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചെങ്കോട്ടയില്‍ നവശ്രീ ധാർമിക് ലീല കമ്മിറ്റിയുടെ ദസറ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രാവണന്റെ വലിയ കോലങ്ങളുണ്ടാക്കി ആഘോഷപൂർവം കത്തിച്ചു. ശ്രീരാമ ജയവും രാവണ നിഗ്രഹവുമാണ് രാവണദഹനത്തിന് പിന്നിലെ ഐതിഹ്യം.

വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുര രാജാവായിരുന്ന മഹിഷാസുരനെതിരെ ദുർഗാദേവി നേടിയ വിജയമാണ് വിജയദശമി. തിന്മയുടെ മേൽ അന്തിമ വിജയം നന്മയ്ക്കാണ് എന്ന സന്ദേശമാണ് ഐതിഹ്യങ്ങൾ പലതെങ്കിലും ഈ ആഘോഷങ്ങൾ നൽകുന്നത്.