പ്രതീകാത്മക ചിത്രം

TOPICS COVERED

ദസറ ആഘോഷത്തിന് ഉടുക്കാന്‍ ഭര്‍ത്താവ് പുത്തന്‍ സാരി വാങ്ങി നല്‍കിയില്ലെന്നു പറഞ്ഞ് യുവതി ജീവനൊടുക്കി. ജാര്‍ഖണ്ഡിലാണ് സംഭവം. ബജ്ഹോപയില്‍ ട്രെയിനിനു മുന്നില്‍ ചാടിയാണ് യുവതി മരിച്ചത്. 

ഇരുപത്തിയാറുകാരിയായ സെന്തോ ദേവിയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദസറ ആഘോഷത്തിന് പുതിയ സാരി വേണമെന്ന് ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ട്രാക്ടര്‍ ഡ്രൈവറായ ഭര്‍ത്താവിനാകട്ടെ സാരി വാങ്ങാനുള്ള പണം കൈവശമുണ്ടായിരുന്നില്ല. ഇതാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചതെന്ന് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കി.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികള്‍ ഇവര്‍ക്കുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും മറ്റുമായി വിട്ടുകൊടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A 26-year-old woman dies by jumping infront of moving train for not getting new saree from husband to attend Dussehra. She was a mother of two minor children.