chennai-rain

TOPICS COVERED

ചെന്നൈയില്‍ മഴ കുറയുന്നു. ചെന്നൈ അടക്കമുള്ള ജില്ലകളിൽ യെലോ അലർട്ടായി. ഇന്ന് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. അതേസമയം, ബെംഗളൂരുവിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി.

 

ചെന്നൈയിലും സമീപ ജില്ലകളിലും  നൽകിയ റെഡ് അലർട്ട് ഇന്ന് രാവിലെയോടെ ആണ് പിൻവലിച്ചത്. ഇന്നലെ പെയ്ത മഴയിൽ നഗര ഗ്രാമ മേഖലകളിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.  വേളാച്ചേരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇന്നലെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.  നഗരത്തിൽ  പമ്പ് ഉപയോഗിച്ച് വെള്ളം നീക്കം ചെയ്യാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വെള്ളം കയറുന്നത് ഭയന്ന് വേളാച്ചേരി പാലത്തിലടക്കം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മാറ്റി തുടങ്ങി.  ഇവർക്ക് പിഴ ചുമതരുത് എന്ന് സര്ക്കാര് പോലീസിനോട് നിർദേശിച്ചു. തിരുവള്ളൂർ അടക്കമുള്ള ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി മുഖ്യമന്ത്രി എം. കെ . സ്റ്റാലിൻ വീഡിയോ കോളിലൂടെ സംസാരിച്ചു. അമ്മ ഉണവകങ്ങളിൽ രണ്ടു ദിവസം സൗജന്യം ആയി ഭക്ഷണം നൽകും. ട്രാക്കിൽ വെള്ളം കയറിയതിനാൽ13 ട്രെയിനുകൾ റദ്ദാക്കിയിരുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന്  ബംഗളൂരുവിൽ ഐ ടി സ്ഥാപനങ്ങളോട് വർക്ക്‌ ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുന്നതാണ് നല്ലതെന്ന് സർക്കാർ ഉപദേശിച്ചു. ബെംഗളുരു അർബൻ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകി.ഇന്നലെ  പെയ്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.  ബംഗളൂരുവിന് പുറമെ മൈസൂരു, കുടക്, തുംകൂർ, ഹാസൻ, ചിക്ബെല്ലാപുര, കോലാർ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

IMD issues red alert for Chennai: