TOPICS COVERED

സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും ജാർഖണ്ഡിൽ സീറ്റ് പങ്കിടൽ ഔദ്യോഗികമായി പ്രഖ്യാപിക്കാനാകാതെ ഇന്ത്യ സഖ്യം. JMM ലേക്ക് BJPയിൽ നിന്നടക്കം നേതാക്കൾ എത്തിയതോടെയാണ് സഖ്യത്തിലെ സീറ്റ്  ധാരണ പൊളിഞ്ഞത്. കോൺഗ്രസിന് നിലവിൽ നൽകിയ 29 സീറ്റുകളിൽ നിന്നും രണ്ട് സീറ്റുകൾ വിട്ട്  നൽകണമെന്നാണ് JMM ൻറ ആവശ്യം.  ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ സഖ്യം ജാർഖണ്ഡിൽ പോരിനിറക്കുന്നത്. JMM - കോൺഗ്രസ് - RJD സഖ്യത്തിലേക്ക്. ഇടത് പാർട്ടികളെയും കൂട്ടിയിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പിന് സമാനമായി JMMന്

43 സീറ്റ്. 2 സീറ്റ് വീതം കുറച്ച് കോൺഗ്രസിന് 29 ഉം RJD ക്ക് 5 ഉം. CPI , CPI- ML, CPM എന്നിവക്ക് 4 , ഇതായിരുന്നു ധാരണ. എന്നാൽ  ജാമുവ BJP എംഎൽഎ കേദാർ ഹസ്രയും  ചന്ദൻകിയരി മുൻ എംഎൽഎയും എജെഎസ്‌യു നേതാവുമായ ഉമാകാന്ത് രാജക്കും ജെഎംഎമ്മിൽ ചേർന്നത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. ഇരുവരെയും പരിഗണിക്കുന്നതിന് കോൺഗ്രസ് രണ്ട് സീറ്റുകൾ കൂടി വിട്ടു നൽകണമെന്നാണ് ജെ എം എമ്മിന്‍റെ ആവശ്യം. 

സഖ്യം നിലനിർത്തുന്നതിനും വിജയം ഉറപ്പാക്കുന്നതിനും വലിയ വിട്ടുവീഴ്ചക്ക്  തയ്യാറായി എന്നും ഇനിയും സീറ്റുകൾ  നൽകാനാകില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നൽകുകയാണ്  സംസ്ഥാന കോൺഗ്രസ്.  രാഹുൽ ഗാന്ധിയും ഹേമന്ത്  സോറനും വിഷയം ചർച്ച ചെയ്തതായാണ് വിവരം. മുഖ്യമന്ത്രി പ്രതികരണത്തിൽ പരാമർശിക്കാതിരുന്നതിലും  സീറ്റ് കുറവിലും ആർജെഡി ക്കും അത്യപ്തിയുണ്ട്.. അതേസമയം ഇന്ന് ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ജാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും സ്ഥാനാർത്ഥി പട്ടികൾക്ക് അംഗീകാരം നൽകും. 

India alliance failed to announce seat sharing in Jharkhand: