TOPICS COVERED

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച് യൂട്യൂബ് വഴി പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ കേസ്,ചെന്നൈ ഷോളിംഗനല്ലൂരിലെ ആശുപത്രിയിലാണ് സംഭവം.യൂട്യൂബര്‍  മുഹമ്മദ് ഇര്‍ഫാനെതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. കുഞ്ഞിന്‍റെ പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് ഇര്‍ഫാന്‍ യൂട്യൂബില്‍ പങ്കുവെച്ചത്.ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.

ഡോക്ടര്‍ക്ക് മാത്രമേ പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്താന്‍ അനുമതിയുള്ളൂവെന്നിരിക്കെയാണ് ഇര്‍ഫാന്‍ പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.ഇര്‍ഫാന് ഇതിന് അനുമതി നല്‍കിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.തിയറ്ററിനുള്ളില്‍ കാമറ കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലും അന്വേഷണമുണ്ടാകും.

വിവാദമായതിനു പിന്നാലെ ചാനലില്‍ നിന്നും  വിഡിയോ നീക്കി.ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്‍റെ ലിംഗ നിര്‍ണയം നടത്തി വിവരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെച്ചതിന് മുന്‍പും ഇയാള്‍്ക്കെതിരെ നടപടിയെടുത്തിരുന്നു.

ENGLISH SUMMARY:

complaint against youtuber for posting a video of his wife's delivery