ഭർത്താവിന്റെ ദീര്‍ഘായുസിനായി വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ കൊണ്ടാടുന്ന പ്രധാന ഉല്‍സവമാണ് കര്‍വ ചൗത്ത്. സമൂഹമാധ്യമങ്ങള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് സെലിബ്രിറ്റികളുടെ കര്‍വ ചൗത്ത് ആഘോഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ അടുത്തിടെ ഒരു വയോധികന്‍ കര്‍വ ചൗത്ത ആഘോഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകപ്രശസ്ത പോണ്‍ താരം മിയ ഖലീഫയ്ക്ക് വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്‍റെ വ്രതവും ഉപവാസവും.
ഗുരു ജി എന്ന യൂസറാണ് വിഡിയോ തന്‍റെ എക്സ് ഹാന്‍ഡിലിലൂടെ പങ്കുവച്ചത്. വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ ക്ഷേമത്തിനായി അനുഷ്ഠിക്കുന്ന ആചാരം അതുപോലെ തന്നെ ആചരിക്കുന്ന വയോധികനാണ് വിഡിയോയില്‍. പൂജാ ചടങ്ങുകളിൽ ഉപയോഗിക്കുന്ന താലിയും കര്‍വ ചൗത്തില്‍ ചന്ദ്രനെ കാണാന്‍ ഉപയോഗിക്കുന്ന ചന്നിയുമെല്ലാം ഉപയോഗിച്ച് തികച്ചും ആത്മാര്‍ഥമായാണ് പൂജ. എന്നാല്‍ ഭിത്തിയിൽ പതിച്ചിരിക്കുന്ന മിയ ഖലീഫയുടെ ചിത്രത്തിലേക്ക് നോക്കിയാണ് പൂജ എന്നുമാത്രം.
എന്നാല്‍ വയോധികന്‍റെ കര്‍വ ചൗത്ത് സമൂഹമാധ്യമങ്ങളില്‍ ചിരി ഉണര്‍ത്തുക മാത്രമല്ല ആചാരങ്ങളെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു. ചിലര്‍ ഇത് വെറും തമാശയായി മാത്രമെടുത്തപ്പോള്‍ മറ്റു ചിലര്‍ ഇത്തരം ആചാരങ്ങളെ നിസാരവല്‍ക്കരിക്കുന്നതിനെതിരെ രംഗത്തെത്തുകയും ചെയ്ത്. ഇത് കാര്യമായ ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു. യഥാര്‍ഥ ഭക്തിയോടെ ചെയ്യേണ്ട ആചാരം വെറും സോഷ്യല്‍ മീഡിയ സ്റ്റണ്ടായി മാറുന്നു എന്നാണ് ചിലരുടെ അഭിപ്രായം.
ഭർത്താവിന്റെ ദീര്‍ഘായുസിനായി സൂര്യോദയം മുതൽ, ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ അനുഷ്ഠിക്കുന്ന പ്രധാന ഉല്‍സവമാണ് കര്‍വ ചൗത്ത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ,പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലുമാണ് ആഘോഷിച്ചുവരുന്നത്. ചില ഇടങ്ങളില്‍ ഭാവി വരനുവേണ്ടി അവിവാഹിതകളായ യുവതികളും കര്‍വ ചൗത്ത് അനുഷ്ഠിക്കാറുണ്ട്.