anupriya

TOPICS COVERED

കുറഞ്ഞ ചിലവിൽ എല്ലാവർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ . ഡൽഹിയിൽ ദ് വീക് ആരോഗ്യ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശശി തരൂർ എം.പി യും ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കെടുത്തു.

 

ആരോഗ്യമുള്ള സമൂഹത്തിനേ രാജ്യത്തെ മുന്നോട്ടു നയിക്കാൻ കഴിയുവെന്ന് മന്ത്രി അനുപ്രിയ പട്ടേൽ. പ്രാഥമികാരോഗ്യകേന്ദ്ര തലത്തിൽ തന്നെ നിലവാരമുള്ള സേവനം ഉറപ്പാക്കാനാണ് ശ്രമം. 10 വർഷം കൊണ്ട് മെഡിക്കൽ കോളജുകളുടെ എണ്ണം ഇരട്ടിയാക്കി. മുതിർന്ന പൗരൻമാർക്ക് ആരോഗ്യ  ഇൻഷുറൻസ് ഉറപ്പാക്കിയത് നേട്ടമാണെന്നും കേന്ദ്ര സഹമന്ത്രി

ശശി തരൂർ എം.പി., എയിംസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ്, മോട്ടിവേഷണൽ സ്പീകർ ഗൗർ ഗോപാൽ ദാസ് തുടങ്ങിയവരും ആരോഗ്യ മേഖലയിലെ വിദഗ്ധരും സംസാരിച്ചു. ദ് വീക് ഡയരക്ടറും ചീഫ് അസോസിയേറ്റ് എഡിറ്റുമായ റിയാദ് മാത്യു അധ്യക്ഷത വഹിച്ചു.

ENGLISH SUMMARY:

Union Minister of State for Health Anupriya Patel said that the government's aim is to ensure health and safety for everyone at a low cost