കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനിക പിൻമാറ്റം തുടങ്ങി. ഏതാനും ടെന്‍റുകളും താൽക്കാലിക നിർമിതികളും പൊളിച്ചു നീക്കി. ഒരാഴ്ചയ്ക്കുള്ളിൽ പട്രോളിങ് പുനരാരംഭിക്കും.
ഡെംചോങ്ങിലും ഡെപ്സാംഗിലും ആണ് ഇന്ത്യയും ചൈനയും സൈനിക പിൻമാറ്റം ആരംഭിച്ചത്. അഞ്ച് താൽക്കാലിക ടെന്‍റുകൾ പൊളിച്ചു നീക്കി. ഏതാനും സൈനികരെയും പിൻവലിച്ചു. ടെന്‍റുകളും താൽക്കാലിക നിർമിതികളും മുഴുവനായി പൊളിച്ചു മാറ്റിയ ശേഷമെ ഇരുപക്ഷവും പട്രോളിങ് പുനരാരംഭിക്കു. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ഇത് പൂർത്തിയായേക്കും. തുടർന്ന് ഇരുവിഭാഗത്തെയും കമാൻഡർമാർ സ്ഥിതി വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിങ്ങും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കു പിന്നാലെയാണ് സൈനിക പിൻമാറ്റം.
അതേ സമയം ഗാൽവൻ ഉൾപ്പെടെ യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപത്തെ നാല് ബഫർ സോണുകളിൽ ഇപ്പോഴും സൈന്യം തുടരുന്നുണ്ട്.