നവംമ്പര്‍ 1 മുതല്‍ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഒടിപി സന്ദേശങ്ങള്‍ ഫോണിലെത്താതായേക്കും. ട്രായുടെ പുതിയ നിര്‍ദ്ദേശം രാജ്യവ്യാപകമായി മെസേജിങ് സേവനങ്ങളില്‍ വലിയ തടസ്സമുണ്ടാക്കുമെന്നാണ് ടെലിക്കോം കമ്പനികളുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പ് തടയുന്നതിന്‍റെ ഭാഗമായാണ് ട്രായുടെ പുതിയ നിര്‍ദ്ദേശം. പുതിയ മാറ്റം നടപ്പാക്കുന്നതിന് ഇളവ് തേടി റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവര്‍ ഉള്‍പ്പെട്ട സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(COAI), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ (ട്രായ്) സമീപിച്ചിരിക്കുകയാണ്.
എന്താണ് പുതിയ നിര്‍ദേശം?
ബാങ്കുകൾ, ഇ-കൊമേഴ്‌സ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ അയയ്‌ക്കുന്ന സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ് പുതിയ നിര്‍ദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവ് പ്രകാരം, നവംബർ മുതൽ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള സന്ദേശങ്ങൾ സ്വീകർത്താക്കൾക്ക് എത്തുന്നുയെന്ന് ടെലികോം ഓപ്പറേറ്റർമാർ ഉറപ്പാക്കണം. പ്രത്യേക സോഫ്റ്റ്‌വെയറിന് തിരിച്ചറിയാനാകാത്ത ടെലിമാർക്കറ്റർ ശൃംഖലകള്‍ ഉള്‍പ്പെടെയുള്ളവയുടെ സന്ദേശങ്ങള്‍ നിരസിക്കണം. എന്നാല്‍ ഇതിനാവശ്യമായ സാങ്കേതിക വിദ്യകള്‍ പല കമ്പനികളും നടപ്പാക്കത്തനിനാല്‍ ഇതിലൂടെ ഒടിപി അടക്കമുള്ള വിവരങ്ങള്‍ നിരസിക്കപ്പെട്ടേക്കാം എന്നാണ് ടെലിക്കോം കമ്പനികളുടെ മുന്നറിയിപ്പ്.
Also Read; ഐ ഫോണ്‍ 16 വിലക്കി ഇന്തൊനീഷ്യ; ഉപയോഗം നിയമവിരുദ്ധം; ആപ്പിളിന് തിരിച്ചടി
കണുക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം 1.5 മുതല്‍ 1.7 ബില്യണ്‍ വാണിജ്യ സന്ദേശങ്ങള്‍ കൈമാറ്റപ്പെടുന്നുണ്ട്. അതായത് സന്ദേശം കൈമാറ്റത്തില്‍ തടസം നേരിട്ടാല്‍ അത് വലിയ ആഘാതമാകും സൃഷ്ടിക്കാന്‍ പോകുന്നത്. പദ്ധതി നടപ്പാക്കാന്‍ ഇളവ് ചോദിച്ചിട്ടുണ്ടെങ്കിലും, പുതിയ മാറ്റത്തിനുള്ള ആവശ്യമായ സങ്കേതിക വിദ്യകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ടെലികോം കമ്പനികള്‍ ട്രായിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ വാണിജ്യ സന്ദേശങ്ങള്‍ അയക്കുന്ന കമ്പനികള്‍ സാങ്കേതിക വിദ്യകള്‍ നടപ്പാക്കാന്‍ രണ്ട് മാസത്തെ സമയമാണ് അവശ്യപ്പെട്ടിരിക്കുന്നത്.
Also Read; കണക്ടിങ് ഇന്ത്യയല്ല ഇനി കണക്ടിങ് ഭാരത്; പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എന്‍എല്‍
അദ്യഘട്ടത്തില്‍ പദ്ധതി പരീക്ഷണാടിസ്ഥനത്തില്‍ നടപ്പാക്കണമെന്നാണ് ടെലിക്കോം കമ്പനികളുടെ ആവശ്യം. ഈ കലയളലില്‍ സങ്കേതിക വിദ്യ നടപ്പാക്കാത്ത കമ്പനികളുടെ സന്ദേശങ്ങള്‍ തടയില്ല. ട്രായിക്ക് ദിവസേന റിപ്പോര്‍ട്ട് നല്‍കാമെന്നും ടെലിക്കോം കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നവംമ്പര്‍ 1 മുതല്‍ നിയന്ത്രണം പൂര്‍ണമായി നടപ്പാക്കണം എന്നാണ് ട്രായിയുടെ നിലപാട്.
സമാനമായ മറ്റൊരു നിര്‍ദേശത്തിന് മുമ്പ് ട്രായി ഇളവ് നല്‍കിയിരുന്നു. കൃത്യമായ വെബ്സൈറ്റ് ലിങ്ക്, തിരികെ വിളിക്കാനുള്ള നമ്പര്‍ എന്നിവയുള്ള മാര്‍ക്കറ്റിങ് സന്ദേശങ്ങള്‍ തടയേണ്ട എന്നായിരുന്നു ആ നിര്‍ദേശം. ഇളവിന് ശേഷം ഒക്ടോബര്‍ 1 മുതല്‍ ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ പുതിയ മാറ്റത്തിന് ഇളവ് വേണ്ട എന്ന നിലപാടിലാണ് ട്രായ്.
Also Read; വൈദ്യുതി ഊറ്റി കുടിക്കുന്ന AI; ന്യൂക്ലിയർ ഊർജ്ജത്തിലേക്ക് കടക്കാൻ കമ്പനികൾ
എന്നാല്‍ പുതിയ നീക്കത്തിന് സമയം അനുവദിച്ചില്ലെങ്കില്‍ ഒടിപി അടക്കം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇതില്‍ ട്രായ് കൃത്യമായി ഇടപെട്ടില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും ഇന്ത്യന്‍ ഓണ്‍ലൈന്‍ സേവന മേഖലയില്‍ ഉണ്ടാവുക.