AI Created Image

TOPICS COVERED

 ജെഇഇ പരീക്ഷയില്‍ പരാജയപ്പെട്ട പതിനേഴുകാരി ജീവനൊടുക്കി. ന്യൂഡല്‍ഹിയിലെ ജാമിയാ നഗര്‍ മേഖലയിലെ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി താഴേയ്ക്ക് ചാടിയത് . പ്ലസ്ടുവിനു ശേഷം കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തശേഷമാണ് പെണ്‍കുട്ടി പ്രവേശന പരീക്ഷയ്ക്കിരുന്നത് . പക്ഷേ പരാജയപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്.

പെണ്‍കുട്ടിയുടെ മരണത്തിനു പിന്നാലെ മാതാപിതാക്കള്‍ക്കായുള്ള ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ‘എനിക്ക് സാധിച്ചില്ല, എന്നോട് ക്ഷമിക്കൂ, ജെഇഇ പരീക്ഷയില്‍ വിജയം നേടാനായില്ല’ എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാവിലെ 11.25നാണ് സംഭവത്തെക്കുറിച്ച് പൊലീസിനു വിവരം ലഭിക്കുന്നത്. പരീക്ഷാ സമ്മര്‍ദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്നും പ്രതീക്ഷകള്‍ നിറവേറ്റാന്‍ പറ്റാത്തതിലുള്ള കടുത്ത വിഷമമാണ് പെണ്‍കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം പരീക്ഷ വിജയിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് നേരത്തേ പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിതാവ് . ഭാരതീയ നാഗ്രിക് സുരക്ഷാ സംഹിത , സെക്ഷന്‍ 194 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A 17-year-old girl committed suicide after failing to clear the JEE exam:

A 17-year-old girl committed suicide after failing to clear the JEE exam. The girl committed suicide by jumping from the seventh floor of a building in Jamia Nagar area of ​​New Delhi.