TOPICS COVERED

മുംബൈയില്‍ നടന്ന സൈക്കിള്‍ അപകടത്തില്‍ 16കാരന് ദാരുണാന്ത്യം. അതിവേഗത്തില്‍ ഓടിച്ച സൈക്കിള്‍ വീടിന്‍റെ ചുമരില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. മുംബൈയിലെ മീര ഭയന്ദറിലാണ് സംഭവം നടന്നത്.  

മീര റോഡിന് സമീപം താമസിക്കുന്ന നീരജ് യാദവ് തിങ്കളാഴ്​ച സൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്. വഴിയിലൂടെ അതിവേഗം ഓടിച്ച സൈക്കിള്‍ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്‍റെ ചുവരില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ തലയും ചുമരില്‍ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നീരജ് അപ്പോള്‍ തന്നെ ബോരഹിതനായി നിലത്ത് വീഴുകയും തലയില്‍ നിന്നും രക്ത സ്രാവം ഉണ്ടാവുകുയും ചെയ്​തിരുന്നു. 

സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ബാബാ സാഹിബ് അംബേദ്കർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടമരണത്തിന് പൊലീസ് കേസെടുത്തു. 

ENGLISH SUMMARY:

16-year-old dies in bicycle accident