മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം മറന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഇന്ദിര ഗാന്ധിക്ക് ആദരമര്‍പ്പിച്ചപ്പോള്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ബി.ജെ.പി നേതാക്കളും മൗനം പാലിച്ചു.
സര്‍ദാര്‍ വല്ലഭായിപട്ടേല്‍ ജന്‍മവാര്‍ഷികം വിപുലമായി ആഘോഷിച്ചു, എല്ലാ ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസ നേര്‍ന്നു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുന്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിനും വരെ ജന്‍മദിനാശംസയറിയിച്ചു അറിയിച്ചു. ഇന്ദിരാഗാന്ധിയുടെ നാല്‍പതാം ചരമവാര്‍ഷികത്തെ കുറിച്ച് മാത്രം ഒന്നും മിണ്ടിയില്ല രാഷ്ട്രപതിയും പ്രധാനമന്ത്രിയും. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തിലൂടെ ഇന്ദിരയെ മോദി അനുസ്മരിച്ചിരുന്നു.
ഇത്തവണ അതും ഉണ്ടായില്ല. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ച് ഇന്ദിരരാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ദിരാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ഡല്‍ഹിയിലെ ശക്തി സ്ഥലില്‍ എത്തി പ്രാര്‍ഥന നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെ നേതാക്കളും സമൂഹമാധ്യമത്തിലൂടെ ഇന്ദിരാ ഗാന്ധിക്ക് ആദരമര്‍പ്പിച്ചു.