TOPICS COVERED

ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം രൂക്ഷമാകുമ്പോള്‍ കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ ഭീതിയിലാണ് ഓഖ്ല സുഖ്ദേവ് വിഹാറും പരിസരവും. മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്ലാന്റില്‍ നിന്നുള്ള വിഷപ്പുകയാണ് ശൈത്യകാലത്ത് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നത്. സുഖ്ദേവ് വിഹാറില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കാന്‍സര്‍ ബാധിച്ച് 3 പേര്‍ മരിക്കുകയും നിരവധി പേര്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരാവുകയും ചെയ്തിട്ടുണ്ട്. 

അന്തരീക്ഷ മലിനീകരണതോത് ഉയരുന്പോള്‍ ഡല്‍ഹിയിലെ കാഴ്ചകള്‍ മങ്ങുകയാണ്. ശ്വാസകോശവും കണ്ണും മൂക്കുമെല്ലാം ഇതിനെ മറികടക്കാന്‍ പാടുപെടുകയാണ്. ഇതോടൊപ്പം ഒരു മാലിന്യ പ്ലാന്റെിലെ പുക കൂടി വന്നലോ? ഗ്യാസ് ചേമ്പറിലായ ആ അവസ്ഥയിലാണ് ഓഖ്ല സുഖ്ദേവ് വിഹാറും പരിസരവും.

2012 മുതല്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് ജനവാസമേഖലക്കകത്ത് പ്രവര്‍ത്തിക്കുന്ന തിമര്‍പൂര്‍ വേസ്റ്റ്  ടു എനര്‍ജി പ്ലാന്റാണ് പ്രദേശവാസികളുടെ കാലനായി മാറുന്നത്. 2008ല്‍ ഷീല ദീക്ഷിത് സര്‍ക്കാതാണ്  ജിണ്ടാല്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് പിപിപി മോഡലില്‍ 25 വര്‍ഷത്തേക്ക് അനുമതി നല്‍കിയത്. ജനകീയ പ്രതിഷേധം തുടരവെ 2011ല്‍ മലികരണവുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീക്കി ഡല്‍ഹി സര്‍ക്കാര്‍ പച്ചക്കൊടിക്കാട്ടിയതോടെ ആരംഭിച്ചതാണ് പ്രദേശവാസികളുടെ ദുരിതം. കാന്‍സര്‍ സ്ഥീരീകരിക്കുന്നവരുടെ എണ്ണം ഏറി. ശ്വാസം മുട്ടിയും ചുമച്ചും തുമ്മിയുമാണ് പ്രായമായവരും ഗര്‍ഭിണികളും ഉണരുന്നത്. 

1800 മെട്കിക് ടണ്‍ മാലിന്യത്തില്‍ നിന്ന്  16 മെഗാവാസ് ഊര്‍ജമാണ്  ദിനം പ്രതി ഉണ്ടാക്കുന്നത്.. ഇതിനാനുപാതികമായി ഡയോക്സിന്‍, ഫ്യൂറാന്‍, മെര്‍ക്കുറി എന്നിവ പുറം തള്ളുന്നു.പ്രദേശവാസികള്‍ വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുകയാണ് കേന്ദ്ര  – ഡല്‍ഹി സര്‍ക്കാരുകള്‍. സുപ്രീംകോടതി വരെ എത്തി നില്‍ക്കുന്ന നിയമപോരാട്ടത്തിലാണ് ഏക പ്രതീക്ഷ

Delhi is suffocating; Air pollution is severe: