ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കേജ്‌രിവാളിനുമെതിരെ പ്രതിഷേധവുമായി പഞ്ചാബിലെ സ്ത്രീകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേജ്‌രിവാള്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമായില്ലെന്ന് ആരോപിച്ചാണ് വസതിക്കു മുന്നില്‍ പ്രതിഷേധിച്ചത്. വനിതകളോട് കള്ളം പറയുന്നത് കേജ്‌രിവാള്‍ അവസാനിപ്പിക്കണം എന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം ധനസഹായം നല്‍കുമെന്ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേജ്‍രിവാള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇത് ലഭിച്ചില്ലെന്നും ആരോപിച്ചാണ് കേജ്‌രിവാളിന്‍റെ വസതിക്കു മുന്നില്‍ വനിതകള്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
പഞ്ചാബിലേതു പോലെ ഡല്‍ഹിയിലും വനിതകള്‍ക്ക് കേജ്‌രിവാള്‍ വ്യാജവാഗ്ദാനം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് തനിക്കെതിരെ പ്രതിഷേധിച്ചതെന്നും ഇരു പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും കേജ്‌രിവാള്‍ തിരിച്ചടിച്ചു
കേജ്‌രിവാള്‍ ദേശവിരുദ്ധനാണെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് നാളെ വ്യക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.