ഡൽഹിയിൽ ജനജീവിതത്തെ ബാധിച്ച് മൂടൽമഞ്ഞും വിഷപ്പുകയും. ദൂരക്കാഴ്ച കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. വിമാനങ്ങളും വഴിതിരിച്ചു വിട്ടു.
രാവിലെ മുതൽ കനത്ത മൂടൽമഞ്ഞിൽ മുങ്ങി തലസ്ഥാനനഗരം . വിഷപ്പുക കൂടിയായതോടെ സ്ഥിതി ഗുരുതരമായി. പലയിടത്തും വായു നിലവാര സൂചിക 400 കടന്നു. ഇതോടെ ശാരീരിക അസ്വസ്ഥതകളുമായി ചികിൽസ തേടുന്നവരുടെ എണ്ണം വർധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതോടെ ഗതാഗത തടസം രൂക്ഷമായി. ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട എട്ടു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഏഴു വിമാനങ്ങൾ ജയ്പുരിലേക്കും ഒരെണ്ണം ലക്നൗവിലേക്കുമാണ് വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ മൂടൽമഞ്ഞിന് കുറവു വന്നിട്ടുണ്ട്