halal-food-air-inda

TOPICS COVERED

വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സമീപകാലത്ത് ഉണ്ടായിരുന്നു. Also Read : ‘വിസ്താര’ സര്‍വീസുകള്‍ ഇന്നുകൂടി; ഇനി ‘എയര്‍ ഇന്ത്യ’ മാത്രം

മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ എന്ന് അടയാളപ്പെടുത്തുകയുള്ളു. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ്  വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാഗത്തിന്  ഹലാൽ സ‍ർട്ടിഫിക്കറ്റ് നൽകും.  ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹജ്ജ് വിമാനങ്ങളിലും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിസ്താര എയര്‍ലൈന്‍ എയര്‍ ഇന്ത്യയുമായി ലയിച്ചത്.

ENGLISH SUMMARY:

Air India now requires all passengers to pre-book meals, offering specialised options like halal-certified meals exclusively for Muslim passengers who select the 'Muslim Meal' during booking