മംഗളൂരൂ ഉള്ളാളിൽ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ചു. മൈസൂരു സ്വദേശികളായ 21 വയസുകാരികളായ നിഷിദ, കീര്‍ത്തന, 20 വയയസുകാരി പാർവതി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ജീവനക്കാർ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കാണുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.