മണിപ്പുരിൽ ജാഗ്രത തുടരുന്നു. അധിക കേന്ദ്രസേനയുടെ വിന്യാസം തുടങ്ങി. ജിരിബാമിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 സായുധ സേനാംഗങ്ങളുടെ മൃതദേഹവുമായി ഇന്ന് ചുരാചന്ദ്പൂരിൽ കുക്കികൾ റാലി നടത്തും. നിരോധനം മറികടന്നാണ് റാലി നടത്തുക.

ഇംഫാൽ താഴ്വരയിൽ കരസേനയും അസം റൈഫിൾസും വീണ്ടും ഫ്ലാഗ് മാർച്ച്‌ നടത്തി. ഏഴ് ജില്ലകളിൽ ഇന്റർനെറ്റ്‌ നിരോധവും കർഫ്യുവും തുടരുകയാണ്. ആറുപേരെ കൊലപ്പെടുത്തിയ കുക്കികൾക്കെതിരെ ഒരാഴ്ചയ്ക്കകം ശക്തമായ നടപടി വേണമെന്ന് മണിപ്പുർ സർക്കാർ ആവശ്യപ്പെട്ടു.

Vigilance continues in Manipur. Deployment of additional central forces has begun.:

Vigilance continues in Manipur. Deployment of additional central forces has begun. kuki community will hold a rally in Churachandpur today.