kv-thomas-file

കോവിഡ് വാക്സിനേഷനിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ.വി തോമസിന്‍റെ കത്ത്. ലക്ഷക്കണക്കിന് ആളുകൾ മരിക്കാനിടയായ കോവിഡിനെയും പ്രതിരോധിക്കാനായി നൽകിയ വാക്സിനെയും കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ തുടർ നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് ആവശ്യപ്പെട്ടിട്ടുള്ളത്. 

കൊവിഡ് ബാധ ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരങ്ങൾ നൽകുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡ് രോഗികളിൽ പ്രതിരോധ വാക്സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്തുവെന്നും ആരോഗ്യവാന്മാരായ പലരും വാക്സിനേഷനു ശേഷം മരണപ്പെട്ടുവെന്നും കെ.വി തോമസിന്റെ പരാതിയിൽ പറയുന്നു. 

ഭാര്യ ഷേർളിയുടെ അനുഭവവും കെ.വി.തോമസ് കത്തിൽ പങ്കുവച്ചിട്ടുണ്ട്. വാക്സിന്‍ എടുത്തശേഷം ഭാര്യയ്ക്ക് കിഡ്നിക്കും ഹൃദയത്തിനും തകരാർ ഉണ്ടായി. കഴിഞ്ഞ ഓഗസ്റ്റിൽ മരിച്ചു. ഭാര്യയുടെ മരണം ഉണ്ടാക്കിയ വേദന വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകൾ ഇന്ന് വേദന അനുഭവിക്കുന്നുണ്ട് എന്നും കത്തിൽ കെവി തോമസ് പറയുന്നു.

ENGLISH SUMMARY:

Professor K.V. Thomas, the State Government's special representative in Delhi, has written to Prime Minister Narendra Modi, requesting a comprehensive investigation into COVID vaccination. He emphasized the need for a serious inquiry into COVID-19, which caused millions of deaths, and the vaccines administered to combat it. Thomas urged appropriate follow-up measures based on the findings.