പ്രതിരോധം, വ്യാപാരം തുടങ്ങി സുപ്രധാന മേഖലകളില്‍ സഹകരണത്തിന് ഇന്ത്യ-ഗയാന ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗയാന പ്രസിഡന്റ് മൊഹമ്മദ് ഇര്‍ഫാന്‍ അലിയും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ 10 ധാരണാ പത്രങ്ങളും ഒപ്പുവച്ചു. ഇന്നലെ ഗയാനയിലെത്തിയ മോദിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്.
ഹൈഡ്രോകാര്‍ബണ്‍, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ കൈമാറ്റം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണത്തിനുള്ള ധാരണപത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗയാന പ്രസിഡന്റ് മൊഹമ്മദ് ഇര്‍ഫാന്‍ അലിയും കൈമാറിയത്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ ഗയാനയ്ക്ക് നിര്‍ണായക പങ്കാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. ആഗോള പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയായി.
ഇരു നേതാക്കളും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. 56 വര്‍ഷത്തിന് ശേഷം ഗയാനയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അവിസ്മരണീയ സ്വീകരണമാണ് ഒരുക്കിയത്. പ്രസിഡന്റ് മൊഹമ്മദ് ഇര്‍ഫാന്‍ അലിയും പ്രധാനമന്ത്രി മാര്‍ക്ക് ആന്തണി ഫിലിപ്‌സും പത്തിലേറെ കാബിനറ്റ് മന്ത്രിമാരും വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. കാരികോം ഉച്ചകോടിക്കെതിരെ കരീബിയന്‍ രാഷ്ട്രനേതാക്കളുമായും മോദി ചര്‍ച്ച നടത്തി.