ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ദിശാബോധം നല്‍കുന്ന അടിസ്ഥാന രേഖയാണ് ഭരണഘടന. ഭരണഘടന പദവികളിലുള്ളവര്‍തന്നെ ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന കാലത്ത് ഭരണഘടനാ ദിനം ഒരു ഓര്‍മപ്പെടുത്തലാകുന്നു.
ഇന്ത്യ ഒരു പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപബ്ലിക്കാണെന്ന് ആമുഖത്തില്‍ വിളംബരം ചെയ്ത ഭരണഘടന. വിശാലമായ ജനാധിപത്യ രാജ്യത്തിന്‍റെ അടിസ്ഥാന പ്രമാണം, പ്രജകളെ പൗരന്‍മാരാക്കിയ, പൗരന്‍മാര്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കിയ ഭരണ ഘടനയ്ക്ക് ഇന്ന് 75 ആണ്ടിന്‍റെ കരുത്ത്.
ചിലര്‍ ഭരണഘടനയെ ആക്ഷേപിക്കുന്നു, അടിസ്ഥാന ഘടന തിരുത്തിയെഴുതാന്‍ ശ്രമിക്കുന്നു, ചിലര്‍ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നു. അവരെയെല്ലാം ഇത് കേവലമൊരു നിയമപുസ്തകമല്ല എന്ന് സ്വയം ഓര്‍മപ്പെടുത്തുന്നു.
ഭേദഗതികളില്‍ സ്ഫുടം ചെയ്യപ്പെട്ട്, ഇന്ത്യയുടെയും ഇന്ത്യന്‍ പൗരാവകാശത്തിന്‍റെയും ആധാര ശിലയായി ഭരണഘടന നിലകൊള്ളുന്നു. ആരെല്ലാം ചോദ്യം ചെയ്താലും ഓരോ ഇന്ത്യക്കാരന്‍റെയും ശക്തിയാകുന്നു ഭരണ ഘടന.