അടിയന്തരാവസ്ഥയുടെ വെല്ലുവിളി നേരിടാന്‍ ഭരണഘടന സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. 75 വര്‍ഷത്തെ വെല്ലുവിളികളെ നേരിടാന്‍ ഭരണഘടന ശരിയായ പാത കാണിച്ചുതന്നു. ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയ വഴികാട്ടിയാണ്. ജമ്മു കശ്മീരില്‍ ആദ്യമായി ഭരണഘടനാദിനം ഇക്കുറി ആഘോഷിച്ചു. ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങളെ ആദരവോടെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

"Did Not Encroach On Anyone's Jurisdiction": PM Modi At Constitution Day Event