TOPICS COVERED

ലോകത്തെ ആദ്യ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമായ പ്രോബ-3   വിക്ഷേപണം ഇന്ന്.  വൈകീട്ട് 4.08 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം.

ബഹിരാകാശരംഗത്ത് ഇസ്രോയും ഇഎസ്എയും ചേർന്നുള്ള സുപ്രധാന ദൗത്യമാണ് പ്രോബ-3 . ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് ഉപഗ്രഹങ്ങളെ വേർപ്പെ ടുത്തുന്ന സങ്കീർണമായ വിക്ഷേപണമാണിത്. 

യൂറോപ്യൻ സ്പേസ് ഏജൻസി നിർമിച്ച സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കുന്ന രണ്ട് ഉപഗ്രാഗങ്ങളാണ് PSLV വഹിക്കുന്നത്. ഇവയുടെ ആകെ ഭാരം 550 കിലോഗ്രാം. നിശ്ചിത ഉയരത്തിൽ ഒരു ഉപഗ്രഹത്തിന്  മുന്നിൽ മറ്റൊന്ന് വരുന്ന തരത്തിലാകും ഇവ വിന്യസിക്കുക. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിവ ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. 

സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള ഇഎസ്എയുടെ നിർണായക സൂര്യഗ്രഹണ പരീക്ഷണമാണിത്.   ശ്രീഹരിക്കോട്ടയിലെത്തിയ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സംഘം പിഎസ്എൽവിയിൽ പേടകങ്ങളുടെ സംയോജനം പൂർത്തിയാക്കുകയും ലോഞ്ചിനുള്ള റിഹേഴ്‌സൽ വിജയകരമായി നടത്തുകയും ചെയ്‌തിരുന്നു.  വാണിജ്യ വിക്ഷേപണ രംഗത്തും പി എസ് എൽവി യുടെ വിശ്വാസ്യത ഒരു മടങ്ങ് കൂടി കൂട്ടുന്നതാകും ഇന്നത്തെ വിക്ഷേപണം.

PROBA-3 launch today; the world's first precision formation flying mission: