ഡൽഹിയിൽ അതിശൈത്യം തുടരുന്നു. രാവിലെ കുറഞ്ഞ താപനില 4.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണം മോശം വിഭാഗത്തില്‍ തന്നെ തുടരുകയാണ്.
ഇന്നലത്തെ അപേക്ഷിച്ച് ഡല്‍ഹിയിലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രിയോളമാണ് താഴ്ന്നത്. സീസണിലെ പതിവ് താപനിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ് ഇന്ന് അനുഭവപ്പെട്ടത്. തെരുവുകളില്‍ താമസിക്കുന്ന നിരവധിപ്പേര്‍ സര്‍ക്കാര്‍ ഒരുക്കിയ ഷെല്‍ട്ടര്‍ ഹോമുകളില്‍ അഭയം പ്രാപിച്ചു. യുപി, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതാനും ദിവസം കൂടി ശൈത്യതരംഗം തുടരും. കശ്മീര്‍ താഴ്‌വരയില്‍ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്. കനത്ത മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെ താറുമാറാക്കി. അതേസമയം ഡൽഹിയിലെ വായുമലിനീകരണതോത് അല്‍പ്പം ഉയര്‍ന്നു. 257 ആണ് ഇന്നത്തെ വായുമലിനീകരണ നിരക്ക്.