ആഭ്യന്തര വിമാന സര്‍വീസുകള്‍ ടിക്കറ്റ് നിരക്കിന്‍റെ പേരില്‍ നടക്കുന്ന കൊള്ള വെളിച്ചതാക്കി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഷമ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പും ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ഡല്‍ഹിയില്‍ നിന്ന് കണ്ണൂരേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്‍റെ ടിക്കറ്റ് നിരക്കാണ് ഷമ ചൂണ്ടിക്കാട്ടുന്നത്. ‘21–ാം തീയതി ഡല്‍ഹിയില്‍ നിന്ന് കണ്ണൂരേക്ക് നേരിട്ടുള്ള ഇന്‍ഡിഗോ വിമാനത്തിന്‍റെ ടിക്കറ്റ് ചാര്‍ജ് 22,000 രൂപ. ഈ കാശിന് വേണമെങ്കില്‍ ദുബായ് പോയിവരാം’ എന്നാണ് ഷമ കുറിച്ചിരിക്കുന്നത്. ഒപ്പം ടിക്കറ്റ് നിരക്കുകള്‍ വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ടുമുണ്ട്.

‘ഇതാണ് സ്വകാര്യവത്കരണം കൊണ്ടുണ്ടായ ഗുണം’ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ‘ക്രിസ്മസിന് ഒരാഴ്ച മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയാല്‍ ഇങ്ങനെയിരിക്കും’ എന്നാണ് മറ്റൊരാളുടെ കമന്‍റ്. ‘തേര്‍ഡ് എ.സി ട്രെയിനില്‍ യാത്ര ചെയ്യുന്നതിലും കഷ്ടമാണ് ഈ വിമാനയാത്ര’ എന്ന് മറ്റൊരാള്‍ പറയുന്നു.

ടിക്കറ്റ് നിരക്ക് ഇങ്ങനെ കൂട്ടുന്ന നടപടിയെ പരോക്ഷമായി എതിര്‍ക്കുന്നവരാണ് കമന്‍റ്ബോക്സില്‍ കൂടുതലും. ഇതിന് എന്താണ് ഒരു പോംവഴി എന്ന് ചോദിക്കുന്നവരും നിര്‍ത്തിപ്പോയ പല വിമാനസര്‍വീസുകളെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കുന്നവരും കമന്‍റ്ബോക്സില്‍ വന്നുനിറയുകയാണ്.

ENGLISH SUMMARY:

A recent social media post by Dr. Shama Mohamed ignited a heated debate about the skyrocketing cost of domestic air travel in India. Dr Mohamed shared a post highlighting the exorbitant flight fares for a direct Indigo flight from Delhi to Kannur on December 22. As per the screenshot, the airfare ranged between Rs 21,966 to Rs 22,701.