ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. പള്ളിക്കരണയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു, പല്ലാവരം സ്വദേശി ഗോകുല്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണന്‍കുട്ടി–സുമിത്ര ദമ്പതികളുടെ മകനാണ് വിഷ്ണു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ ഇടിച്ചാണ് അപകടം. നെഞ്ചിന് പരുക്കേറ്റ വിഷ്ണുവും തലയ്ക്ക് പരുക്കേറ്റ ഗോകുലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരാണ് പള്ളിക്കരണ പൊലീസില്‍ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടുപേരും പെരുങ്കുടിയിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.