ശിവാജി നഗര്‍ എം.കെ. സ്ട്രീറ്റിലെ വിശ്വാസ് കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനം കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നുമണിയോടെയാണു രണ്ടംഗ സംഘം കൊള്ളയടിച്ചത്. മലപ്പുറം താനാളൂര്‍ സ്വദേശി മുര്‍ഷിദിന്റെയും സഹോദരന്‍ മനാഫിന്റെയും ഉടമസ്ഥയിലുള്ള കടയുടെ ചുമര്‍ പൊളിച്ചാണു കവര്‍ച്ചക്കാര്‍ അകത്ത് കയറിയത്. വില്‍പനയ്ക്കായി എത്തിച്ച മുന്തിയ തരം ഫോണുകള്‍ മാത്രമാണു കള്ളന്‍മാര്‍ കൊണ്ടുപോയത്.
പത്തുലക്ഷം രൂപയുടെ ഫോണുകളാണ് നഷ്ടമായത്. കൂടാതെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപയും കവര്‍ന്നു. പൂലര്‍ച്ചെ മൂന്നുമണിയോടെ എത്തിയ കള്ളന്‍മാര്‍ ഒരു മണിക്കൂറിലേ കടയ്ക്കുള്ളില്‍ ചെലവൊഴിച്ചതായി സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. സമീപത്തു മെട്രോ റയിലിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ കടയുടെ ചുമര്‍ പൊളിച്ചതിന്റെ ശബ്ദം പുറത്തേക്കു കേള്‍ക്കില്ലെന്നതു മനസിലാക്കിയവരാണു കവര്‍ച്ചക്കു പിന്നില്‍.
പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ രൂപസാദൃശ്യങ്ങളാണു കള്ളന്‍മാര്‍ക്കുള്ളത്. കവര്‍ച്ച നടന്നു ഒരാഴ്ചയായിട്ടും കള്ളന്‍മാരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.