ഡൽഹി സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ  പങ്കെടുത്ത് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ വച്ച് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി 

എന്നും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു  പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.  ഭാരതപുത്രൻ കർദിനാൾ ആയതിൽ അഭിമാനം എന്ന്  മാർ ജോർജ് ജേക്കബ് കൂവക്കാടിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി പറഞ്ഞു. 

സമൂഹത്തിൽ അക്രമങ്ങൾ നടക്കുന്നതിൽ തനിക്ക് വേദനയുണ്ടെന്ന് ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണവും ശ്രീലങ്കയിലെ പള്ളിയാക്രമണവും ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. സ്നേഹവും സാഹോദര്യവും ആണ് ക്രിസ്തുവിൻറെ സന്ദേശം . അതിനെ ശക്തിപ്പെടുത്തണം.  ദേശ താൽപര്യത്തിനൊപ്പം മാനുഷികതയ്ക്കും ഇന്ത്യ മുൻഗണന നൽകുന്നു എന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. കർദ്ദിനാൾമാരും ബിഷപ്പുമാരും പുരോഹിതന്മാരും കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും  ഉൾപ്പെടെ 300 പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്

ENGLISH SUMMARY:

PM Cites Germany, Lanka Attacks At Christmas Event