ചെന്നൈ അണ്ണാ സർവകലാശാല ക്യാംപസില്‍ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് രാത്രി ക്യാംപസില്‍ അതിക്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പള്ളിയിൽനിന്ന് ക്യാംപസിലേക്ക് തിരിച്ചെത്തിയപ്പോൾ രണ്ടുപേര്‍ സുഹൃത്തിനെ മർദിച്ച് അവശനാക്കി, പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ചെന്നൈയെ നടുക്കിയ സംഭവത്തില്‍ കോട്ടൂർപുരം പൊലീസ് കേസെടുത്തു.