കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബുവിന് പരാതിക്കാരനായ ടി വി പ്രശാന്ത് കൈക്കൂലി നൽകിയതിന് തെളിവില്ലെന്ന് വിജിലൻസ്. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്റെ മൊഴിക്കപ്പുറം തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൈക്കൂലി കൊടുത്തുവെന്ന് തെളിയിക്കുന്ന തെളിവുകൾ നൽകാൻ പ്രശാന്തിനായില്ല. എന്നാൽ നവീൻ ബാബുവിനെ പ്രശാന്ത് ക്വാട്ടേഴ്സിൽ എത്തി കണ്ടതിലടക്കമുള്ള തെളിവുകൾ ഉണ്ടെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.