മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ സംസ്ക്കാരസ്ഥലവും സ്മാരകവും സംബന്ധിച്ച് പോർമുഖം തുറന്ന് കോൺഗ്രസും സർക്കാരും. സംസ്കരിച്ചിടത്ത് സ്മാരകം പണിയുന്നതാണ് രീതി എന്നും മോദിയുടെയും ബിജെപിയുടെയും തരംതാണ രാഷ്ട്രീയമാണ് കാണുന്നതെന്നും കോൺഗ്രസ്. മുൻ പ്രധാനമന്ത്രിമാരുടെ സംസ്കാരത്തിനായി പ്രത്യേക സ്ഥലം അനുവദിച്ചതുപോലെ മൻമോഹൻ സിംഗിനോടും സർക്കാർ ആദരവ് കാണിക്കണമായിരുന്നു എന്ന് രാഹുൽഗാന്ധിയും വിമർശിച്ചു. സ്മാരകം നിർമിക്കുമെന്നും അതിന് സമയമെടുക്കുമെന്നുമാണ് സർക്കാർ വിശദീകരണം.
രാജ്ഘട്ടിന് സമീപം ഇന്ദിര സമാധിയായ ശക്തി സ്ഥലും രാജീവ് ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന വീർ ഭൂമിയും പോലെ മൻമോഹൻസിങ്ങിനും പ്രത്യേക സംസ്ക്കാര സ്ഥലവും അവിടെത്തന്നെ സ്മാരകവും വേണമെന്നായിരുന്നു കോൺഗ്രസിന്‍റെ ആവശ്യം. ഈ ആവശ്യം സർക്കാർ തള്ളിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. പൊതുസംസ്ക്കാര സ്ഥലമായ യമുനാതീരത്തെ നിഗംബോധ് ഘാട്ടാണ് ആഭ്യന്തരമന്ത്രാലയം അനുവദിച്ചത്. ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണ് നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്ക o ടാഗോർ.
ജനക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ മന്‍മോഹന്‍സിങ്ങിന് അര്‍ഹിക്കുന്ന ആദരവ് നല്‍കാത്തത് ഖേദകരമാണെന്ന് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും വമിര്‍ശിച്ചു. സ്മാരകം നിർമിക്കാൻ സ്ഥലം കണ്ടെത്തുകയും ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്യാന്‍ സമം ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സ്മാരകം നിർമിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചിരുന്നു എന്നും വിശദീകരണക്കുറിപ്പിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 10 വർഷം ഭരിച്ചിട്ടും നരസിംഹറാവുവിന് സ്മാരകം നിർമ്മിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് ബിജെപി നേതാക്കൾ വിമർശിച്ചു.. സ്ഥലപരിമിതി ചൂണ്ടിക്കാട്ടി 2013ൽ യുപിഎ സർക്കാരാണ് പ്രത്യേകം സ്ഥലം നൽകേണ്ടതില്ലെന്ന തീരുമാനമെടുത്ത്