abdul-rahim

സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിൽ കുടുംബം. ഈമാസം 12ന് കേസ് പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ റിയാദ് ക്രിമിനൽ കോടതിയിൽ സാങ്കേതിക തടസമുണ്ടായതിനാൽ അന്ന് പരിഗണിക്കേണ്ട കേസുകൾ എല്ലാം മാറ്റിവച്ചിരുന്നു.

 

സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകന്റെ മരണത്തിന് അബ്ദുൽ റഹീം അബദ്ധത്തിൽ കാരണക്കാരനായതോടെയാണ് 18 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്നത്. മോചന ദ്രവ്യമായ 34 കോടി രൂപ സ്വരൂപിച്ച് നൽകിയതോടെ റഹീമിന്റെ വധശിക്ഷ  റദ്ദാക്കിയിരുന്നു.

ENGLISH SUMMARY:

Riyadh court consider Abdul Rahim's case today; family awaits release order