ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെ ഇന്നലെയാണ് അരവിന്ദ് കേജ്‍രിവാളിന്‍റെ കാറിനുനേരെ കല്ലെറിഞ്ഞത്. ബിജെപി സ്ഥാനാര്‍ഥി പർവേശ് വർമയുടെ ഗുണ്ടകളായ മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ നിരവധി കേസുകളില്‍ പ്രതികളെന്നും മുഖ്യമന്ത്രി അതിഷി. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപിക്ക് പേടിയുണ്ടെന്നും അക്രമമാര്‍ഗത്തിലുള്ള പ്രചാരണം ബിജെപി തുടരട്ടെയെന്നും കേജ്‍രിവാള്‍.
കേജ്‍രിവാളിന്‍റെ കാര്‍ തട്ടി മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്നും കേജ്‌രിവാളിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബിജെപി.
സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 70 സീറ്റിലേക്കുമായി 719 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ അവസാനിക്കും.