പ്രയാഗ്‌രാജിലെ കുംഭമേളയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിസഭാംഗങ്ങളും. കുംഭമേള വേദിയില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷമാണ് യോഗിയും മന്ത്രിമാരും ത്രിവേണി സംഗമത്തില്‍ മുങ്ങിയത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും 54 മന്ത്രിസഭാംഗങ്ങളും പ്രയാഗ്രാജില്‍ ഒരുമിച്ചെത്തി. ത്രിവേണി സംഗമത്തില്‍ മുങ്ങിനിവര്‍ന്നു. 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ അത് മറ്റൊരപൂര്‍വതയായി.
രാവിലെ പ്രയാഗ്‌രാജില്‍ കുംഭമേള വേദിക്കടുത്ത് മന്ത്രിസഭാ യോഗംചേര്‍ന്നു. തുടര്‍ന്ന് ബോട്ടില്‍ യോഗിയും മന്ത്രമാരും ത്രിവേണിയിലേക്ക് പുറപ്പെട്ടു. സ്നാനത്തിന് ശേഷം പ്രത്യേക പൂജയും നടത്തിയാണ് മടങ്ങിയത്. അതേസമയം കുംഭമേള രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുള്ള സ്ഥലമല്ലെന്നും മന്ത്രിസഭാ യോഗം അവിടെ ചേര്‍ന്നത് ശരിയായില്ലെന്നും എസ്.പി. നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.