തീപടർന്നതായുള്ള അഭ്യൂഹത്തെത്തുടർന്ന് ട്രെയിനിൽ നിന്ന് തൊട്ടടുത്ത റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയവർക്കു മേൽ എതിർദിശയിൽ വന്ന ട്രെയിൻ പാഞ്ഞുകയറി 11 പേർ മരിച്ചു. മുപ്പതിലേറെ പേർക്കു പരുക്കേറ്റു. ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണിത്. മുംബൈ–ലക്നൗ പാതയിൽ ഒാടുന്ന പുഷ്പക് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു–ന്യൂഡൽഹി പാതയിലോടുന്ന കർണാടകാ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിലുണ്ടായിരുന്നവരെ ഇടിച്ചത്.