തിക്കും തിരക്കുമുണ്ടാക്കിയ അപകടത്തിനിടയിലും മഹാകുംഭമേളയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ ചിരിപടര്‍ത്തുന്നതാണ്. കുംഭമേളയിലെ പ്രധാന ചടങ്ങാണ് പുണ്യസ്നാനം. ബാബ രാംദേവ് പുണ്യസ്നാനം നടത്തുന്നതിനിടെയിലെ ചില തമാശദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
നടിയും എംപിയുമായ ഹേമ മാലിനിയും കുംഭമേളയ്ക്കെത്തിയിരുന്നു. ത്രിവേണി സംഗമ സ്നാനത്തിനായി ഹേമ മാലിനിയും ബാബ രാംദേവുമടക്കമുള്ളവര്‍ ഒന്നിച്ചാണെത്തിയത്. ഹേമയ്ക്കും മറ്റു തീര്‍ഥാടകര്‍ക്കും മുന്‍പിലായാണ് ബാബ നിന്നത്. സ്നാനം നടത്തിയ ശേഷം കെട്ടിവച്ച മുടി അഴിച്ചിട്ട് ഒന്നുകൂടി മുങ്ങി നിവര്‍ന്നു. നീണ്ട തലമുടി നേരെ പിടിച്ച് പുറകിലേക്കിട്ടു. തലമുടി പുറകില്‍ നിന്നയാളുടെ തലയിലും മുഖത്തുമായാണ് വീണത്. ഒപ്പം മുടിയിലെ വെള്ളമത്രയും ഹേമ മാലിനിയുെട മുഖത്തും. ഈ സംഭവം കണ്ട് നടി പൊട്ടിച്ചിരിക്കുന്നതും മുഖത്തുനിന്നും വെള്ളം തുടച്ചുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ബാബ രാംദേവും ചിരിക്കുന്നത് കാണാം. ഈ വിഡിയോ അതിവേഗമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.